...

Resources

video-thumbnail
youtube-play-icon
Swami Bhoomananda Tirtha

002 – Part 1 – ഭാഗവതപരിവ്രജനം

11312 Views | 5 years ago

മനുഷ്യനിൽ മുഖ്യം ബുദ്ധിയാണ്, അറിവാണ്, ജ്ഞാനമാണ്. അതുകൊണ്ടേ നമുക്കു മോക്ഷം, നിരന്തരമായ ഉൾപ്പൂർണത ലഭിയ്ക്കൂ. ഐന്ദ്രിയസുഖങ്ങൾ മനുഷ്യനെ ജരിപ്പിയ്ക്കുന്നതത്രെ. ഉള്ളിൽനിന്നു വേണം അകൃത്രിമമായ സുഖം ലഭിയ്ക്കാൻ.

ചുറ്റുമുള്ള വിഷയമണ്ഡലത്തെയാകെ കാണിച്ചുതരുന്ന വിഷയിതലം മനുഷ്യന്‍റെ ഉള്ളിലാണ്. അവിടെയാണ് ഈ പ്രപഞ്ചത്തിന്‍റെ താക്കോൽ. അതു കൈക്കലാക്കിയാലേ ശാശ്വതസുഖം അനുഭവിയ്ക്കാനാവൂ. അതിനുവേണ്ടിയാണ് മനുഷ്യജന്മം.

വിദ്യ രണ്ടു തരമാണ് , പരാവിദ്യ, അപരാവിദ്യ. അപരാവിദ്യയിൽപ്പെട്ടതാണ് നാലു വേദവും, ആറു ശാസ്ത്രവും. ബാഹ്യലോകദർശനം വാസ്തവത്തിൽ നമ്മുടെ ഉള്ളിലാണ് നടക്കുന്നത്. മനസ്സിലെ പ്രതിച്ഛായകളെയേ നമ്മൾ എന്തു കാര്യത്തിലും കാണുന്നുള്ളു, അനുഭവിയ്ക്കുന്നുള്ളു.

ഈ ഉൾപ്രക്രിയയെ മനസ്സിലാക്കി, അറിവിന്‍റെ ഘടകങ്ങളായ അറിയപ്പെടേണ്ടത്, അറിയൽ, അറിയുന്നവൻ എന്നിവയെ മൂന്നായി തിരിയ്ക്കുക. അറിയപ്പെടേണ്ട വസ്തുവും, അറിയലും, അറിയുന്നവനിൽ നടക്കുന്ന പ്രക്രിയകളാണെന്നു ഗ്രഹിച്ച്, എല്ലാറ്റിന്‍റേയും ഉറവിടം തന്നുള്ളിലാണെന്നു ഉണരുന്നതാണ് പരാവിദ്യ. ഈ വിദ്യയിൽ, ലക്ഷ്യം ഉള്ളുണർവും അന്തരാത്മാവുമാണ്. അതിനെയാണ് നമ്മൾ എല്ലേടവും നിറഞ്ഞുനില്ക്കുന്ന സത്താവിശേഷം, പരബ്രഹ്മം എന്നിങ്ങനെ പറയുന്നത്.

അത് അദൃശ്യമാണ്, ഇന്ദ്രിയങ്ങൾ കൊണ്ടോ മനസ്സുകൊണ്ടോ പെട്ടെന്നു ഗ്രഹിയ്ക്കാൻ പറ്റില്ല, ഇന്ന വംശത്തിൽ ജനിച്ചവനെന്നു പറയാൻ ആവില്ല, അതിന് നിറമില്ല, കണ്ണില്ല, കാതില്ല, കയ്യില്ല, കാലില്ല. അതുമാത്രമേ എന്നേയ്ക്കുമായി, എപ്പോഴും നിലനില്ക്കുന്നുള്ളൂ, സർവദിക്കിലും വ്യാപിച്ചുനില്ക്കുന്നതാണ്, സർവ അണുവിലും അതുണ്ട്, അതേസമയം സൂക്ഷ്മമാണ്, അതിന് ഒരു വിധത്തിലുള്ള വ്യയവും ഇല്ല. ഈ കാണുന്ന പാഞ്ചഭൗതിക പ്രപഞ്ചത്തിന്‍റെ യോനിയാണ് അത്. മനസ്സും ബുദ്ധിയുംകൊണ്ട് അതിനെ അറിഞ്ഞു സാക്ഷാത്കരിയ്ക്കാൻ പറ്റും.

അധോക്ഷജനിൽ, ശ്രീഹരിയിൽ, തോന്നുന്ന ഭക്തിയാണ് പരമമായ ധർമം. അതു മനസ്സിലെ സ്‌നേഹം, വികാരം, ഭാവബദ്ധത എന്നീ രൂപങ്ങളിലാണ് പ്രകടമാവുക. ജീവിതത്തിൽ എന്തു തന്നെ സംഭവിച്ചാലും ഈ ഭക്തിയ്ക്ക് ഒരു കോട്ടവും സംഭവിയ്ക്കരുത്, അത് വർധിയ്ക്കാനേ പാടുള്ളൂ. ഒരു ഉദ്ദേശവും ഇല്ലാതെ ഈശ്വരനെ ആദരിയ്ക്കാൻ, ആശ്രയിയ്ക്കാൻ സാധിയ്ക്കണം. ആ ഭക്തികൊണ്ട് ആത്മാ പ്രസന്നമാകും, സന്തുഷ്ടമാകും, സംതൃപ്തമാകും, സൗഭാഗ്യം നിറയും, സാഫല്യദീപ്തി തുളുമ്പും.

ആത്മസുഖം അനുഭവിയ്ക്കുന്നതിനാണ് മനുഷ്യജന്മം, ഇന്ദ്രിയസുഖത്തിനു വേണ്ടിയുള്ളതല്ല. മനസ്സിൽനിന്നും നേരിട്ടു കറന്നെടുക്കുന്ന സുഖമാണ് മോക്ഷം. പണത്തിന്‍റെ ഒരേ ഉദ്ദേശം ധർമം സമ്പാദിയ്ക്കലാണ്, ജ്ഞാനം നേടലാണ്. അതുകൊണ്ടുമാത്രമേ ശാന്തി കൈവരൂ. ജീവന് നേട്ടം തത്ത്വജിജ്ഞാസകൊണ്ടുമാത്രമാണ്.

Verses discussed:
Srimad Bhagavatam 1.2.2, 1.2.6, 1.2.7, 1.2.8, 1.2.9, 11.5.12, 1.2.10
Mundakopanishad 1.1.3, 1.1.5, 1.1.6,
Kathopanishad 3.17

Do not miss this Unique Pilgrimage led by Poojya Swami Bhoomananda Tirtha, wherein he will explain the Supreme truths and principles enshrined in the great holy Text of Srimad Bhagavatam, taking selected slokas starting from the first Skandha.

സംപൂജ്യ സ്വാമി ഭൂമാനന്ദതീര്‍ഥജി മഹാരാജ് ശ്രീമദ്ഭാഗവതത്തെ ആധാരമാക്കി 2021 ജനുവരി 6 മുതല്‍ ബുധനാഴ്ചതോറും വൈകീട്ട് 8.00 - 9.00 വരെ ഭാഗവതതത്ത്വം യൂട്യൂബ് ചാനലിലൂടെ നടത്തുന്ന പുതിയ സത്സംഗപരമ്പര. ശ്രീമദ്ഭാഗവതത്തിലെ ആദ്യസ്കന്ധത്തില്‍നിന്നു തുടങ്ങി കഥനവിവരണങ്ങളല്‍നിന്നു തിരഞ്ഞെടുത്ത ശ്ലോകങ്ങളുടെ തത്ത്വസാരം വെളിപ്പെടുത്തിക്കൊണ്ട് സ്വാമിജി നയിയ്ക്കുന്ന ഈ അപൂര്‍വ ജ്ഞാനതീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം. (ശ്ലോകങ്ങൾ 1.2.2, 1.2.6, 1.2.7, 1.2.8, 1.2.9, 11.5.12, 1.2.10)

#enlightenedliving #bhoomananda #srimadbhagavatham #swamibhoomanandatirtha

✨ Stay Connected with Us ✨
Subscribe to our newsletter: www.bhoomananda.org/#freeeservices-form
Website: www.bhoomananda.org/
Email: services@bhoomananda.org
Whatsapp: +91 8547960362
Publications: vedanticwisdom.com/shop/ (Email: bookstore@vedanticwisdom.com)
Facebook: www.facebook.com/narayanashrama.tapovanam/
Pinterest: in.pinterest.com/bhoomanandafoundation/
Instagram: www.instagram.com/bhoomanandafoundation/
Tumblr: www.tumblr.com/swamibhoomanandatirtha
Linkedin: www.linkedin.com/in/bhoomananda-foundation/

About us:
Narayanashrama Tapovanam, an Ashram located in Thrissur, Kerala, embodies the unique tradition of Guru-shishya Parampara, disseminating Brahmavidya (Science of Self-knowledge) through regular classes, satsangs, and above all, through learning in the association of a realized spiritual master.

from the ashram diary

Audios

  • Examples of Gunas from Srimad Bhagavatam

    Swami Bhoomananda Tirtha

  • The Object World is Illusory

    Swami Bhoomananda Tirtha

  • Guru-shishya Relationship - Drop your ego and preserve it

    Swami Bhoomananda Tirtha

  • Devotion Belongs to the Devotee, not God

    Swami Bhoomananda Tirtha

  • Love, Sympathy and Sacrifice

    Swami Bhoomananda Tirtha

  • How to Divinize Your Life

    Swami Bhoomananda Tirtha

All audio resources arrow-round
end
img
arrow-icon
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.