നമ്മുടെ രാജ്യം കോവിഡ്-19ന്‍റെ നിഷ്ഠുരമായ ആക്രമണത്തിൽ തളർന്നിരിയ്‌ക്കേ, സ്വാമി ഭൂമാനന്ദതീർഥരുടെ സന്ദേശം ആശയുടേയും ആത്മവിശ്വാസത്തിന്‍റേയും ശക്തിദുർഗമാണ്; അതേ, സ്ഥിതിവിശേഷം തുലോം ഗുരുതരമെങ്കിലും, സ്വാമിജി നമ്മെ ഓർമപ്പെടുത്തുന്നു, നാം ജീവിച്ചുപോരുന്ന ഭൂമി നമ്മുടെയല്ല; എന്നാലും ഈ ഭൂമിയാണ് നമ്മെ താങ്ങിത്തലോടി നമ്മുടെ ജീവിതഭദ്രത ഉറപ്പുവരുത്തുന്നത്. എന്തെല്ലാം ചെയ്യേണ്ടതുണ്ടോ അതെല്ലാം നാം തുടർന്നും ചെയ്യണം.
എല്ലാ സുരക്ഷാമാർഗങ്ങളും മുൻകരുതലുകളും കണിശമായും പാലിയ്ക്കണം. നമ്മുടെ ആരോഗ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ അശ്രാന്തപരിശ്രമങ്ങളെ നാം ശരിയ്ക്കും വിലയിരുത്തണം. കഴിവിന്‍റെ പരമാവധി എത്തീട്ടും അവർ അവരുടെ അശ്രാന്തസേവനം രോഗികൾക്കു നല്കിവരുന്നു. നാം നമ്മുടെ ശക്തിയെ പരദൂഷണവിനോദത്തിൽ വിനിയോഗിയ്ക്കരുത്.
നമുക്കുള്ളിലെ അധ്യാത്മഗഹനത അപാരമാണ്. മഹാമൃത്യുഞ്ജയ മന്ത്രംപോലുള്ള മാനസ ഉപകരണങ്ങൾ ഉപയോഗിച്ചു ലോകത്തെ ഈ ദുരിതത്തിൽനിന്നു രക്ഷിയ്ക്കണമെന്നു സ്വാമിജി നമ്മെ ശക്തമായി ആഹ്വാനംചെയ്യുന്നു. അന്തിമഗണനയിൽ നമ്മിലെ ഉൾവിഭവങ്ങളുടെ ശക്തിയാണ് വിജയം വരിയ്ക്കുക. സ്വാമിജിയുടെ ശക്തിയുറ്റ വാക്കുകൾ സാന്ത്വനവും ആവേശവും തൊടുത്ത്, ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഈ മഹാമാരിയടക്കം എന്തു ദുരിതത്തേയും തരണംചെയ്യാൻ നമുക്കു കഴിയുമെന്നു ഉറപ്പുതരുന്നു.
#enlightenedliving #bhoomananda #covid
✨ Stay Connected with Us ✨
Subscribe to our newsletter: www.bhoomananda.org/#freeeservices-form
Website: www.bhoomananda.org/
Email: services@bhoomananda.org
Whatsapp: +91 8547960362
Publications: vedanticwisdom.com/shop/ (Email: bookstore@vedanticwisdom.com)
Facebook: www.facebook.com/narayanashrama.tapovanam/
Pinterest: in.pinterest.com/bhoomanandafoundation/
Instagram: www.instagram.com/bhoomanandafoundation/
Tumblr: www.tumblr.com/swamibhoomanandatirtha
Linkedin: www.linkedin.com/in/bhoomananda-foundation/
About us:
Narayanashrama Tapovanam, an Ashram located in Thrissur, Kerala, embodies the unique tradition of Guru-shishya Parampara, disseminating Brahmavidya (Science of Self-knowledge) through regular classes, satsangs, and above all, through learning in the association of a realized spiritual master.
The Ashta-siddhis and Rising Above Them
Swami Bhoomananda Tirtha