Resources

video-thumbnail
youtube-play-icon
Swami Bhoomananda Tirtha

021 – ഭാഗവതപരിവ്രജനം | ശ്രീമദ് ഭാഗവതം | Srimad Bhagavatam | Swami Bhoomananda Tirtha

4113 Views | 2 years ago

ഹിന്ദുധർമത്തിന്‍റെ മഹിമ അനുപമവും അപാരവുമത്രെ. ഇതിൽ ഉപ്പുതൊട്ടു കർപ്പൂരംവരെ സർവവും ധർമചിന്തയ്ക്കു വിധേയമാണ്. ഭഗവാനെന്ന സങ്കല്പത്തെ പോലും അവർ അപഗ്രഥനം ചെയ്യുന്നു. ഭഗവാൻ വാസ്തവത്തിൽ ഉണ്ടോ, അതോ വെറും സങ്കല്പംമാത്രമോ എന്നു ചോദിച്ചാൽ, സങ്കല്പംമാത്രം എന്നുതന്നെ മറുപടി; എന്നാൽ എല്ലാം സങ്കല്പിയ്ക്കുന്ന മനുഷ്യനിലെ ഉണ്മയ്ക്ക് ആ സങ്കല്പസ്വഭാവമില്ല, അതെല്ലാറ്റിന്‍റെയും സ്രോതസ്സും ആധാരവുമാണെന്ന് ഉദ്ഘോഷിയ്ക്കാൻ ധർമചിന്തകർക്കു തീരെ മടിയോ, ഭയമോ, ലജ്ജയോ ഇല്ല.

തപോനുഷ്ഠാനവുമായി കഴിഞ്ഞിരുന്ന കർദമനു തനിയ്ക്കനുരൂപയായ പത്നി വേണമെന്നു തോന്നി. അങ്ങനെയിരിയ്ക്കേയാണ് സ്വായംഭുവമനുവും, ശതരൂപയും മകളായ ദേവഹൂതിയെക്കൂട്ടി കുടീരത്തിൽ എഴുന്നള്ളിയത്. മകൾക്ക് അനുയോജ്യനായ വരനാണ് കർദമൻ എന്നവർ മുമ്പേ മനസ്സിലാക്കിയിരുന്നു. കർദമന്‍റെ ജ്ഞാനം, തപോബലം എന്നിവ നാരദൻ വിവരിച്ചതു കേട്ടു ദേവഹൂതിയ്ക്കും അദ്ദേഹത്തിൽ ആകർഷണം തോന്നിയിരുന്നു. മകളെ കർദമന്‍റെ കൈകളിൽ ഏൽപ്പിച്ച് അവർ മടങ്ങി.

കുട്ടികളുണ്ടാകുന്നതുവരെ ദാമ്പത്യത്തിൽ തുടരാമെന്നും പിന്നീടു പരമഹംസനിഷ്ഠ സ്വീകരിയ്ക്കുമെന്നും ഭർത്താവു പറഞ്ഞതു ദേവഹൂതി പൂർണമനസാ അംഗീകരിച്ചു. അന്നുമുതൽ തന്‍റെ എല്ലാ സ്വാർഥതയും വിട്ടു വളരെ ശ്രദ്ധയോടെ നീരസമോ കാപട്യമോ ഇല്ലാതെ, പതിയുടെ ഹിതാഹിതങ്ങൾ മനസ്സിലാക്കി പ്രവൃത്തികൾ ചെയ്യാനും ശുശ്രൂഷിയ്ക്കാനും തുടങ്ങി. മന:ശുദ്ധി, സ്നേഹം, ഇന്ദ്രിയനിയന്ത്രണം, സൗമ്യഭാഷണം എന്നീ ഗുണങ്ങൾ പ്രകടമാക്കി, ഭക്തിവിശ്വാസത്തോടെ അവർ അദ്ദേഹത്തെ സേവിച്ചു.

തന്നെ ശ്രദ്ധയോടെ പരിചരിച്ച ഭാര്യയുടെ സേവനത്തിൽ സന്തുഷ്ടനായ കർദമൻ അവൾക്കു തന്‍റെ ആത്മികശക്തിയും ദിവ്യദൃഷ്ടിയും നൽകാനൊരുങ്ങി; എന്നാൽ ദേവഹൂതി തനിയ്ക്കു സന്താനം നല്കാമെന്ന വാഗ്ദാനം നിറവേറ്റിത്തരണമെന്നാണ് അഭ്യർത്ഥിച്ചത്. ഉടൻ കർദമൻ യോഗശക്തിയാൽ ഒരു വിമാനം നിർമിച്ചു ഭാര്യയോടൊപ്പം അതിൽ കയറി കുറേക്കാലം സുഖസൗകര്യങ്ങളിൽ വിഹരിച്ചു, ഒൻപതു പെൺകുട്ടികൾ ഉണ്ടായശേഷം, കുടീരത്തിൽ മടങ്ങിയെത്തി, സംന്യാസം സ്വീകരിയ്ക്കാൻ പുറപ്പെട്ടു. അതുകണ്ട് ഈ പെൺകുട്ടികൾക്ക് അവർക്കനുരൂപന്മാരായ വരന്മാരെ കണ്ടെത്താനും, തനിയ്ക്ക് അധ്യാത്മതത്ത്വം ഉപദേശിക്കാനും ഒരു പുത്രനെ നല്കി അനുഗ്രഹിയ്ക്കണമെന്നു ദേവഹൂതി അപേക്ഷിക്കുന്നു.

എത്ര അപൂർവവും, ആദർശപൂർണവുമായ ദാമ്പത്യജീവിതമാണ് ഈ കഥനത്തിലൂടെ ശ്രീമദ്ഭാഗവതം നമ്മുടെ മുമ്പിൽ അവതരിപ്പിയ്ക്കുന്നത്!

Do not miss this Unique Pilgrimage led by Poojya Swami Bhoomananda Tirtha, wherein he will explain in Malayalam the Supreme truths and principles enshrined in the great holy Text of Srimad Bhagavatam, taking selected slokas starting from the first Skandha. Every Wednesday live at 8 PM IST.

സംപൂജ്യ സ്വാമി ഭൂമാനന്ദതീര്‍ഥജി മഹാരാജ് ശ്രീമദ്ഭാഗവതത്തെ ആധാരമാക്കി 2021 ജനുവരി 6 മുതല്‍ ബുധനാഴ്ചതോറും വൈകീട്ട് 8.00 - 9.00 വരെ ഭാഗവതതത്ത്വം യൂട്യൂബ് ചാനലിലൂടെ നടത്തുന്ന പുതിയ സത്സംഗപരമ്പര. ശ്രീമദ്ഭാഗവതത്തിലെ ആദ്യസ്കന്ധത്തില്‍നിന്നു തുടങ്ങി കഥനവിവരണങ്ങളല്‍നിന്നു തിരഞ്ഞെടുത്ത ശ്ലോകങ്ങളുടെ തത്ത്വസാരം വെളിപ്പെടുത്തിക്കൊണ്ട് സ്വാമിജി നയിയ്ക്കുന്ന ഈ അപൂര്‍വ ജ്ഞാനതീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.

#enlightenedliving #bhoomananda #srimadbhagavatham

Website: www.SwamiBhoomanandaTirtha.org
Questions: askswamiji@bhoomananda.org
Publications: publications@bhoomananda.org
Facebook: www.facebook.com/narayanashrama.tapovanam
Whatsapp: +91 8547960362
Verses: Will be pinned in the Comments section.

from the ashram diary

Audios

  • The Message of Uddhava Gita

    Swami Bhoomananda Tirtha

  • There is no time when you are away from God

    Swami Bhoomananda Tirtha

  • Srimad Bhagavatam is a compendium of all aspects of human life

    Swami Bhoomananda Tirtha

  • The Nature of the Self

    Swami Bhoomananda Tirtha

  • Devotion - A Complete Sadhana

    Swami Bhoomananda Tirtha

  • Relate the spiritual subjects with the daily life

    Swami Bhoomananda Tirtha

All audio resources arrow-round
end
arrow-icon