ഇക്കാണുന്ന പ്രപഞ്ചമാകെ സത്ത്വം, രജസ്സ്, തമസ്സ് എന്നീ പ്രകൃതിഗുണങ്ങളുടെ സമാഹാരമാണ്. സൃഷ്ടിയ്ക്കു മുമ്പ് ഈ മൂന്നു ഗുണങ്ങളും തുല്യമായി സാമ്യാവസ്ഥയിലായിരുന്നു. അതാണ് അവ്യക്തം. അതേക്കുറിച്ചു വിവരിയ്ക്ക സാധ്യമല്ല. സാമ്യാവസ്ഥയ്ക്കു വ്യതിചലനമുണ്ടായതോടെ, ഗുണങ്ങൾതമ്മിൽ പ്രതികരിയ്ക്കാൻ തുടങ്ങി. അങ്ങനെ പ്രതികരണങ്ങളും, പ്രതിപ്രതികരണങ്ങളും സംഭവിച്ചു. അതേത്തുടർന്നാണ് പഞ്ചഭുതങ്ങളും ഇന്ദ്രിയങ്ങളും, തന്മാത്രകളും മനസ്സും, ബുദ്ധിയും അഹങ്കാരവും, സൃഷ്ടിമുഴുവനും ഉണ്ടായത്.
മുടങ്ങാതെ സൃഷ്ടിയ്ച്ചു കൊണ്ടിരിയ്ക്കുന്നതാണല്ലോ ബ്രഹ്മാവിന്‍റെ ദൗത്യം. അതീവ സങ്കീർണമായ ആ കർമം ചെയ്യുമ്പോൾ പിഴയോ, അപകടമോ പിണയുമോ എന്നു നാരദൻ ചോദിച്ചതിനു മറുപടിയായി ബ്രഹ്മാ പറയുന്നു: എന്‍റെ നാവ് ഒരിയ്ക്കലും പിഴച്ചുസംസാരിക്കില്ല, മനസ്സിനു തെറ്റായ ചിന്താഗതി വന്നിട്ടില്ല, ഇന്ദ്രിയങ്ങളും തെറ്റായ പഥത്തിൽ പോകാറില്ല. ഇതെന്‍റെ മിടുക്കോ ജാഗ്രതയോ കൊണ്ടണ്ടല്ല; മറിച്ച് ശ്രീഹരിയെ എന്‍റെ മനസ്സിൽ പ്രതിഷ്ഠിച്ചിരിയ്ക്കുന്നതിന്‍റെ ഫലമാണ്.'
സർവവും രചിച്ച്, എങ്ങും വ്യാപിച്ച്, നിറഞ്ഞുപരിലസിയ്ക്കുന്ന ഭഗവാനു ഗുണമോ, ആകൃതിയോ ഉണ്ടാവുക സാധ്യമല്ല. പരമശുദ്ധനും, ഏകനും ജ്ഞാനസ്വരൂപനുമാണ് ഭഗവാൻ. അഴിവില്ലാതെ മൂന്നു കാലങ്ങളിലും സന്നിഹിതമായ സാന്നിധ്യമാണ്. ആദിയും അന്തവുമില്ലാത്ത ആ പൊരുൾ ഉള്ളിന്നുള്ളിൽ ഇന്ദ്രിയങ്ങൾക്ക് അഗോചരമായി നിലകൊള്ളുന്നു. ആർക്കാണോ ഇന്ദ്രിയങ്ങൾ നിയന്ത്രിതവും, മനസ്സ് രാഗദ്വേഷങ്ങളിൽ നിന്നു മുക്തവും, ബുദ്ധിയ്ക്ക് ആശയത്തെളിച്ചവും ഉള്ളത്, അവർക്ക് ഈശ്വരനെ മനസ്സിലാക്കാൻ വിഷമമില്ല.
ബ്രഹ്മാവ് താൻ സൃഷ്ടി തുടങ്ങേണ്ടത് എവിടെനിന്ന്, എങ്ങനെ, എന്ന് ആശങ്കപെട്ടപ്പോൾ 'തപസ്സു ചെയ്യൂ' എന്ന ആഹ്വാനം ജലത്തിൽനിന്നു മുഴങ്ങി. അങ്ങനെ തപസ്സുചെയ്ത ബ്രഹ്മാവിനു മുന്നിൽ ഭഗവാൻ പ്രത്യക്ഷപ്പെട്ടു ഏതു മഹദ്ദൗത്യവും തുടങ്ങുന്നതിനു മുമ്പു ചെയ്യുന്ന തപസ്സ് അതിനൊരു മുതല്ക്കൂട്ടാവുന്നു എന്നു പറഞ്ഞ് ഉപദേശിച്ച നാലു ശ്ലോകങ്ങളാണ് ചതുശ്ലോകീഭാഗവതം'.
ആദ്യം ഞാൻ മാത്രമേയുണ്ടായിരുന്നുള്ളൂ സത്തിനും അസത്തിനും അതീതമായ ഒരു നില. അതിനുശേഷം എന്തെല്ലാം ഉണ്ടായോ, അതെല്ലാം ഞാൻതന്നെ. എല്ലാം ലയിച്ചതിനുശേഷം എന്ത് അവശേഷിയ്ക്കുന്നുവോ അതും ഞാൻതന്നെ. ഞാനല്ലാതെ ഒരിയ്ക്കലും ഒന്നുമില്ല. ഇൗ ലോകംമുഴുവനും എന്‍റെ മായാവിലാസമാണ്.
Do not miss this Unique Pilgrimage led by Poojya Swami Bhoomananda Tirtha, wherein he will explain in Malayalam the Supreme truths and principles enshrined in the great holy Text of Srimad Bhagavatam, taking selected slokas starting from the first Skandha. Every Wednesday live at 8 PM IST.
സംപൂജ്യ സ്വാമി ഭൂമാനന്ദതീര്‍ഥജി മഹാരാജ് ശ്രീമദ്ഭാഗവതത്തെ ആധാരമാക്കി 2021 ജനുവരി 6 മുതല്‍ ബുധനാഴ്ചതോറും വൈകീട്ട് 8.00 - 9.00 വരെ ഭാഗവതതത്ത്വം യൂട്യൂബ് ചാനലിലൂടെ നടത്തുന്ന പുതിയ സത്സംഗപരമ്പര. ശ്രീമദ്ഭാഗവതത്തിലെ ആദ്യസ്കന്ധത്തില്‍നിന്നു തുടങ്ങി കഥനവിവരണങ്ങളല്‍നിന്നു തിരഞ്ഞെടുത്ത ശ്ലോകങ്ങളുടെ തത്ത്വസാരം വെളിപ്പെടുത്തിക്കൊണ്ട് സ്വാമിജി നയിയ്ക്കുന്ന ഈ അപൂര്‍വ ജ്ഞാനതീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.
#enlightenedliving #bhoomananda #srimadbhagavatham
Website: www.SwamiBhoomanandaTirtha.org
Questions: askswamiji@bhoomananda.org
Publications: publications@bhoomananda.org
Facebook: www.facebook.com/narayanashrama.tapovanam
Verses: Pinned in the Comments section.
The Message of Uddhava Gita
Swami Bhoomananda Tirtha
There is no time when you are away from God
Swami Bhoomananda Tirtha
Srimad Bhagavatam is a compendium of all aspects of human life
Swami Bhoomananda Tirtha
The Nature of the Self
Swami Bhoomananda Tirtha
Devotion - A Complete Sadhana
Swami Bhoomananda Tirtha
Relate the spiritual subjects with the daily life
Swami Bhoomananda Tirtha