Resources

video-thumbnail
youtube-play-icon
Swami Bhoomananda Tirtha

014 – ഭാഗവതപരിവ്രജനം | ശ്രീമദ് ഭാഗവതം | Srimad Bhagavatam | Swami Bhoomananda Tirtha

3405 Views | 2 years ago

ഭഗവാനും ഭക്തിയും നമ്മളിൽ തുളുമ്പിനില്ക്കണമെങ്കിൽ മനസ്സിനു നല്ല വിവേകവും വൈരാഗ്യവും വേണം. ശ്രീമദ്ഭാഗവതം ഇവയെല്ലാറ്റിന്‍റെയും ആകത്തുകയാണ്. ഭഗവദ്വിവരണങ്ങൾ കേട്ടു മനസ്സിൽ വിവേകം ഉളവാകണം. വിവേകംവഴി വൈരാഗ്യം വളർത്തിയെടുക്കണം. ഇതെല്ലാം പുഷ്ടിപ്പെടുത്തവേയാണ് ഭക്തി ഉളവാകുക. ഈ ഭക്തി നമ്മളിൽ വളരുന്നുണ്ടോ എന്നു സ്വയം വിലയിരുത്തണം. ഭക്തി വർധിയ്ക്കാതെ ഭഗവത്സാക്ഷാത്കാരം സിദ്ധിയ്ക്കയില്ല.

ഭർതൃഹരി വൈരാഗ്യത്തെ കുറിച്ചു വിവരിയ്ക്കുന്നതു നോക്കൂ: ജനിച്ചതുമുതൽ നമ്മുടെ ആയുസ്സ് അനുനിമിഷം ക്ഷയിച്ചുകൊണ്ടിരിയ്ക്കയാണ്. സൂര്യൻ ഉദിച്ച് അസ്തമിയ്ക്കവേ, ദിവസങ്ങൾ ഒന്നൊന്നായി എണ്ണിയൊടുങ്ങുന്നു. ലോകവ്യവഹാരങ്ങളിൽ മുഴുകിക്കഴിയുന്ന മനുഷ്യൻ കാലത്തിന്‍റെ പോക്ക് അറിയുന്നില്ല. ജനനം, വളർച്ച, പലതരം വിപത്തുകൾ, മരണം എന്നിവ തുടർച്ചയായി നടക്കുന്നുവെങ്കിലും, മനുഷ്യനു സ്വല്പംപോലും ഭയം ജനിയ്ക്കുന്നില്ല. പ്രമാദമെന്ന മദ്യം കുടിച്ചു ജഗത്തു മുഴുവനും ഉന്മത്തമായി കഴികയാണ്.'

ആഹാരം, നിദ്ര, ഭയം, ദാമ്പത്യം ഇവ നാലും മൃഗങ്ങൾക്കും മനുഷ്യർക്കും സമമാണ്; എന്നാൽ മനുഷ്യന്നുള്ള വിശേഷം അവന്‍റെ ബുദ്ധിയാണ്. ജ്ഞാനത്തിനും അറിവിനുമാണ് മനുഷ്യജന്മത്തിൽ വലിയ സ്ഥാനം. അതുകൊണ്ട് ബുദ്ധിയെ ഊർജസ്വലമാക്കാൻ ശ്രമിയ്ക്കണം. ജ്ഞാനമില്ലെന്നു വന്നാൽ മനുഷ്യൻ പശുസദൃശൻതന്നെ!

ഭഗവാനിൽ ഭക്തിയും, ലോകത്തോടു വിരക്തിയും ജനിപ്പിയ്ക്കുന്നതിനുവേണ്ടി ശ്രീമദ്ഭാഗവതം കലവറയില്ലാതെ നഗ്നസത്യങ്ങൾ പച്ചയായി വിളിച്ചുപറയുന്നു: സർവശക്തിസ്വരൂപനായ ഭഗവാന്‍റെ നാമങ്ങളും ഗുണങ്ങളും വിക്രമങ്ങളും ആരുടെ ചെവിയിലാണോ ചെന്നുപെടാത്തത്, അവ ഗുഹച്ചെവികളാണ്. ഭഗവത്കീർത്തനം ചെയ്യാത്ത നാവു തവളനാവുതന്നെ. അതിൽനിന്നു നല്ല വാക്കുകൾ വരികയില്ല.

സ്വർണക്കിരീടം അണിഞ്ഞ തലയായാലും, മോക്ഷദാതാവായ മുകുന്ദനെ കുമ്പിട്ടു പ്രണമിയ്ക്കുന്നില്ലെങ്കിൽ അതു വെറും ഭാരമാണ്, കഴുത സ്വർണം ചുമക്കുന്നതു പോലെ. പൊൻവളകൾ മുട്ടുവരെയുണ്ടെങ്കിലും, ആ കൈകൾ പരമകല്ല്യാണനിധിയായ ശ്രീഹരിയെ വേണ്ടതുപോലെ പൂജിച്ചില്ലെങ്കിൽ, വെറും ശവകൈകൾതന്നെ.

ഭഗവദ്വിഗ്രഹങ്ങളും, ചിത്രങ്ങളും നോക്കിക്കണ്ട് ആസ്വദിച്ച്, ദിവ്യമംഗളസ്വാധീനം ഉൾക്കൊള്ളാൻ സാധിയ്ക്കാത്ത കണ്ണുകൾ മയിൽപ്പീലികണ്ണുകളാണ്. പുണ്യക്ഷേത്രങ്ങൾ, തപോധാമങ്ങൾ ഇവയൊക്കെ സന്ദർശിച്ച് അവയുടെ മംഗളസ്വാധീനങ്ങൾ ഉൾക്കൊള്ളാൻ മിനക്കെടാത്ത കാലുകളോ, മരത്തടികൾക്കു സമാനം.

Do not miss this Unique Pilgrimage led by Poojya Swami Bhoomananda Tirtha, wherein he will explain in Malayalam the Supreme truths and principles enshrined in the great holy Text of Srimad Bhagavatam, taking selected slokas starting from the first Skandha.

സംപൂജ്യ സ്വാമി ഭൂമാനന്ദതീര്‍ഥജി മഹാരാജ് ശ്രീമദ്ഭാഗവതത്തെ ആധാരമാക്കി 2021 ജനുവരി 6 മുതല്‍ ബുധനാഴ്ചതോറും വൈകീട്ട് 8.00 - 9.00 വരെ ഭാഗവതതത്ത്വം യൂട്യൂബ് ചാനലിലൂടെ നടത്തുന്ന പുതിയ സത്സംഗപരമ്പര. ശ്രീമദ്ഭാഗവതത്തിലെ ആദ്യസ്കന്ധത്തില്‍നിന്നു തുടങ്ങി കഥനവിവരണങ്ങളല്‍നിന്നു തിരഞ്ഞെടുത്ത ശ്ലോകങ്ങളുടെ തത്ത്വസാരം വെളിപ്പെടുത്തിക്കൊണ്ട് സ്വാമിജി നയിയ്ക്കുന്ന ഈ അപൂര്‍വ ജ്ഞാനതീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.

#enlightenedliving #bhoomananda #srimadbhagavatham

Website: www.SwamiBhoomanandaTirtha.org
Questions: askswamiji@bhoomananda.org
Publications: publications@bhoomananda.org
Facebook: www.facebook.com/narayanashrama.tapovanam
Verses: Pinned in the Comments section.

from the ashram diary

Audios

  • The Message of Uddhava Gita

    Swami Bhoomananda Tirtha

  • There is no time when you are away from God

    Swami Bhoomananda Tirtha

  • Srimad Bhagavatam is a compendium of all aspects of human life

    Swami Bhoomananda Tirtha

  • The Nature of the Self

    Swami Bhoomananda Tirtha

  • Dissuade the undesirable

    Swami Bhoomananda Tirtha

  • Realize the Sentience within

    Swami Bhoomananda Tirtha

All audio resources arrow-round
end
arrow-icon