
Narayanashrama Tapovanam
The magazine contains:
Subscription Charges
Annual ₹ 50
3 Years ₹ 125
6 Years ₹ 250
12 Years ₹ 500

Hard Cover₹ 500
സ്വാമി ഭൂമാനന്ദ തീർഥർ
Paper Back₹ 500
സ്വാമി ഭൂമാനന്ദ തീർഥർ
LOOK INSIDE5000ത്തിലേറെ വർഷമായി ഈ രാജ്യത്ത് അങ്ങുതൊട്ട് ഇങ്ങോളം പ്രചാരവും പ്രസിദ്ധിയും ആർജിച്ച്, ജീവിതമൂല്യങ്ങൾ രൂപപ്പെടുത്തി സമാധാനവും സന്തോഷവും ആദർശവും ജനങ്ങളിൽ രചിച്ചുപോരുന്ന വിശ്വവിഖ്യാതരചനയാണ് മഹാഭാരതം. വ്യാസദേവൻ അതിൽ പ്രതിപാദിയ്ക്കുന്നതോ, തന്‍റെതന്നെ പിൻതലമുറക്കാരുടെ ജീവിതവും ചെയ്തികളുമാണുതാനും. സമകാലീന ചരിത്രം എന്നതിലുപരി മഹാഭാരതം രചയിതാവിന്‍റെ ആത്മകഥകൂടിയാണ്. മായാത്ത മാതൃകകളായ വ്യാസൻ, കർണൻ, ഭീഷ്മൻ, ദ്രൗപദി, കൃഷ്ണൻ എന്നിവരെക്കുറിച്ചു യഥാവിധി അറിഞ്ഞ്, ചിന്തിച്ച്, ധ്യാനിച്ച് ആത്മസാത്കരിയ്ക്കുമ്പോഴേ ജനങ്ങളിൽ അത്തരം ഉന്നതമാനമഹിമകൾ രൂപപ്പെടൂ. കഥാപാത്രങ്ങളെ പ്രദാനംചെയ്യുന്ന വ്യാസദേവൻ ശൈശവത്തിൽ എങ്ങനെ വളർന്നുവെന്നത് ഇന്നുമറിയില്ല; എന്നാലോ, ബുദ്ധിയിലും മനസ്സിലും പ്രവർത്തനത്തിലും മഹർഷി ഉച്ചകോടിയിൽ ആണുതാനും. ഇതെങ്ങനെ സാധ്യമായി, ഇതിലടങ്ങുന്ന നിഗൂഢപ്പൊരുത്തമെന്ത്? ഇത്തരം പല ചോദ്യങ്ങൾക്കും സമസ്യകൾക്കും ഉത്തരവും സാമഞ്ജസ്യവും വെളിപ്പെടുത്തുന്നു "ധർമകല്പദ്രുമം' എന്ന മഹാഭാരതകഥാപാത്രവിവരണം.

Paper Back₹ 400
സ്വാമി ഭൂമാനന്ദ തീർഥർ
Hard Cover₹ 500
സ്വാമി ഭൂമാനന്ദ തീർഥർ
LOOK INSIDEപതിനാറാം വയസ്സിൽ തീർഥയാത്രയ്ക്കുപോയി മടങ്ങിവന്ന ശ്രീരാമചന്ദ്രന് അനുഭവപ്പെട്ട മനോവിഷമം തീർക്കാൻ അയോധ്യയിൽ ഓർക്കാപ്പുറത്ത് അരങ്ങേറിയ വസിഷ്ഠരാമസംവാദമാണ് 32000 ശ്ലോകങ്ങളുള്ള, വാല്മീകിതന്നെ രചിച്ച യോഗവാസിഷ്ഠരാമായണം. വസിഷ്ഠമുഖത്തുനിന്നു സിദ്ധിച്ച യോഗസിദ്ധാന്തമായതുകൊണ്ട് "യോഗവാസിഷ്ഠം', രാമനെ സംബന്ധിച്ചായതിനാൽ രാമായണംതന്നെ, അങ്ങനെ "യോഗവാസിഷ്ഠരാമായണം' ആയി. വൈരാഗ്യം, മുമുക്ഷു, ഉത്പത്തി, സ്ഥിതി, ഉപശമം, നിർവാണം എന്നീ ആറു പ്രകരണങ്ങളാണ് യോഗവാസിഷ്ഠത്തിൽ. ശാന്തി വരുത്തുന്നതാണ് ഉപശമപ്രകരണം. സംപൂജ്യ സ്വാമിജി, 4272 ശ്ലോകങ്ങളുള്ള അതിൽനിന്നു പ്രസക്തമായ 488 തിരഞ്ഞെടുത്ത്, അർഥം നല്കി, മൂല്യനിരൂപണം ചെയ്ത്, ഇംഗ്ലീഷിൽ എഴുതിയ പുസ്തകമാണ് “ക്വൈറ്റിറ്റ്യൂഡ് ഓഫ് ദ മൈൻഡ്'. ഈ കൃതി സ്വാമിജിതന്നെ മലയാളത്തിലാക്കി അവതരിപ്പിയ്ക്കുന്നു "മന:പ്രശാന്തത' എന്ന ഈ പുസ്തകത്തിൽ. മനസ്സിനെ സ്വാധീനിയ്ക്കാനുള്ള ഒരേ ഘടകം ബുദ്ധിയാണ്. ബുദ്ധിയെന്ന ഉപകരണം വിനിയോഗിച്ചുകൊണ്ടാണ് വസിഷ്ഠൻ പറയുന്നതും രാമൻ കേൾക്കുന്നതും. കേട്ടു ഉദ്ബുദ്ധമാകുമ്പോൾ, മനസ്സിന്‍റെ വിഷമങ്ങൾ തീർന്ന്, തെളിച്ചവും ശാന്തതയും പൊന്തിവരും, ആഹ്ലാദവും ആനന്ദവും അനുഭവ പ്പെടും. ഭക്തർക്കും ജിജ്ഞാസുക്കൾക്കും ഒരുപോലെ ആത്മനിർബന്ധമായി ത്തീരട്ടെ “മന:പശാന്തത'യെന്ന ഈ അനുഭവവിവരണം പരിചയപ്പെടുന്നതും വായിയ്ക്കുന്നതും.
Also Available In
EnglishHard Cover₹ 400
സ്വാമി ഭൂമാനന്ദ തീർഥർ
LOOK INSIDEസ്വാമി ഭൂമാനന്ദതീർഥരുടെ പ്രഥമപുസ്തകമാണ് 1968ൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച ബ്രഹ്മവിദ്യാ അഭ്യാസ. അതിലെ പ്രതിപാദ്യം സ്വാമിജിതന്നെ തനിമ ആവോളം പ്രതിഫലിയ്ക്കുന്ന രീതിയിൽ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിയ്ക്കുന്നു. ആധുനികലോകത്തിനുവേണ്ടി വേദാന്തത്തിന്‍റേയും സാധനയുടേയും അന്ത:സാരം സ്പഷ്ടമായി അപഗ്രഥിച്ച്, ആത്യന്തികസത്യം സാക്ഷാത്കരിയ്ക്കാനുള്ള മാർഗം സുസൂക്ഷമം വിവരിച്ചിരിയ്ക്കുകയാണ് ഈ കൃതിയിൽ. ധ്യാനത്തെക്കുറിച്ചു പരക്കെയുള്ള മിഥ്യാധാരണകളും ഭ്രമങ്ങളും അതിലെ ചില ചതിക്കുഴികളും ചൂണ്ടിക്കാണിച്ച്, ലളിതവും ശാസ്ത്രീയവും ഫലപ്രദവുമായ പദ്ധതിയിലൂടെ സ്വാമിജി സാധകനെ അധ്യാത്മസാധനയുടേയും സാഫല്യത്തിന്‍റേയും പരകോടിവരെ കൈപിടിച്ചു നയിയ്ക്കുന്നുണ്ട് ഈ ഗ്രന്ഥത്തിൽ. അധ്യാത്മം, ധ്യാനം, പരമസത്യം ഇതെല്ലാം ഉൾക്കൊള്ളാൻ ആത്മാർഥമായി ആഗ്രഹിയ്ക്കുന്നവർക്ക് ഒഴിച്ചുകൂടാനാകാത്ത പുസ്തകമാണ് ഞാൻതന്നെ സത്യം.
Also Available In
English
Paper Back₹ 400
സ്വാമി ഭൂമാനന്ദ തീർഥർ
LOOK INSIDEസ്വാമി ഭൂമാനന്ദതീ൪ഥരുടെ ഗുരുദേവ് ബാബാ ഗംഗാധര പരമഹംസരുടേയും സ്വാമിജിയുടേതന്നേയും അധ്യാത്മജീവിതത്തിലെ ചില സുപ്രധാന സംഭവങ്ങളുടെ അവതരണമാണിത്. ആത്മജ്ഞാനസിദ്ധിയ്ക്കു വേണ്ടിയുള്ള ദിവ്യപ്രയാണത്തിലെ നിഗൂഢവശങ്ങൾ വിശദമാക്കുന്ന അപൂ൪വ വിവരണം.
Also Available In
EnglishPaper Back₹ 200
സ്വാമി ഭൂമാനന്ദ തീർഥർ
ഭഗവദ്ഗീതയിലെ തത്ത്വചിന്തകളും സന്ദേശങ്ങളും പരസ്പരം ഇണക്കിക്കൊണ്ടുള്ള വിവരണത്തിന്‍റെ ആദ്യ വാല്യമാണ് ഈ പുസ്തകം. ഗീതാതത്ത്വമൂല്യങ്ങൾ നിരന്തരം മനനം ചെയുമ്പോൾ സാധകൻ സ്ഥിതപ്രജ്ഞനും ക്രമേണ സ്ഥിതധീയും ആയിത്തീരും. ഭഗവദ്ഗീതയിലെ 1,2 അധ്യായങ്ങളാണിതിൽ ചർച്ചചെയുന്നത്.
Also Available In
EnglishPaper Back₹ 300
സ്വാമി ഭൂമാനന്ദ തീർഥർ
LOOK INSIDEഭഗവദ്ഗീതയിലെ 3, 4, 5 അധ്യായങ്ങളാണ് ഈ പുസ്തകത്തിൽ. കർമനിരതത്വത്തെ എങ്ങനെ ജ്ഞാനശോഭിതമാക്കി നയിയ്ക്കാമെന്നാണ് മൂന്നും നാലും അധ്യായങ്ങൾ പ്രതിപാദിയ്ക്കുന്നത്. മറ്റെല്ലാംപോലെ സംന്യാസവും മനസ്സിന്‍റേയും ബുദ്ധിയുടേയും നേട്ടമാണ്. അത് ആർക്ക് എപ്പോൾ എങ്ങനെ സാധിയ്ക്കാം എന്ന ചോദ്യങ്ങൾക്കെല്ലാം എന്നേയ്ക്കുമായി മറുപടി നല്കുന്നതാണ് അഞ്ചാമധ്യായം.
Also Available In
EnglishPaper Back₹ 300
സ്വാമി ഭൂമാനന്ദ തീർഥർ
LOOK INSIDEAlso Available In
English
Ma Gurupriya
Lorem ipsum dolor sit amet, consectetur adipiscing elitam sed. Lectus sit amet semper ullamcorper, turpis diam viverra metus, nec mollis libero ligula vel lorem ipsum.

Swami Bhoomananda Tirtha
In this lucid exposition of the lofty vedantic text Ashtavakra Samhita, Poojya Swami Bhoomananda Tirtha unveils the profound wisdom of non-duality in its purest form. Dialogues between the sage Ashtavakra and King Janaka shine with insights on the Self, detachment, and liberation — insights that are timeless, transformative, and deeply relevant today.
Poojya Swamiji’s commentary brings clarity and depth to the verses, guiding seekers gently yet powerfully towards inner freedom — fostering equanimity, unaffectedness, and a deep inner joy.

Swami Bhoomananda Tirtha

Narayanashrama Tapovanam

Narayanashrama Tapovanam
Swami Nirviseshananda Tirtha
Swami Bhoomananda Tirtha
Swami Bhoomananda Tirtha
Narayanashrama Tapovanam
Narayanashrama Tapovanam
Swami Bhoomananda Tirtha