പ്രഭാതകിരണങ്ങൾ - വാല്യം 2

1996ൽ ഗുരുപൂർണിമാശിബിരം നടക്കവേ, പുഷ്പസമർപ്പണം സമാപിയ്ക്കുന്നതോടെ സംപൂജ്യ സ്വാമിജി ചെയ്ത ലഘുഭാഷണമാണ് ആശ്രമദിനചര്യയുടെ ഭാഗമായി "പ്രഭാതകിരണങ്ങൾ' എന്നപേരിൽ സ്ഥാനംപിടിച്ചത്. പ്രകാശം ചൊരിയുന്ന പ്രഭാതരശ്മികളെപ്പോലെ, ബുദ്ധിയെ ഉണർത്തുന്ന തത്ത്വസാന്ദ്രമായ ഹ്രസ്വപ്രവചനങ്ങളുടെ സമാഹാരമാണിത്. സാധന, ഭക്തി, മനഃശുദ്ധി, ധ്യാനം എന്നിങ്ങനെ വിവിധവിഷയ ങ്ങളെക്കുറിച്ച്, നിത്യജീവിതത്തിൽ ആർക്കും പ്രയോഗിയ്ക്കാവുംവിധം ലളിതമായ രീതിയിൽ നല്കീട്ടുള്ള ഉപദേശങ്ങൾ, 45 ലഘുലേഖനങ്ങളാക്കി ഉൾപ്പെടുത്തിയിരിയ്ക്കുന്നു ഈ പുസ്തകത്തിൽ.

Paper Back₹ 300